എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല് കെയര് പദ്ധതി ജില്ലാ തല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ.

skssfപരപ്പനങ്ങാടി : തീരപ്രദേശങ്ങളിൽ ധാർമിക ശാകതീകരണം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവത്കരണ പദ്ധതിയായ കോസ്റ്റല് കെയറിന്റെ ജില്ലാ തല ഉദ്ഘാടന പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പരപ്പനങ്ങാടി അരയൻകടപ്പുറത്ത് വെച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയാണ് ഉദ്ഘാടനം നിർ വഹിക്കുന്നത് . നാളെ വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയില് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങള് കണ്ണാന്തളി അധ്യക്ഷനാകും.

ഉദ്ഘാടന പരിപാടിയില് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും .പി കെ അബ്ദുറബ്ബ് എം എൽ എ ,സയ്യിദ് പി എസ് എച്ച് തങ്ങൾ ,സയ്യിദ് എ എസ് കെ തങ്ങൾ കൊടക്കാട് ,യു ശാഫിഹാജി ചെമ്മാട് ,ജില്ലാ സെക്രട്ടറി സഹീർ അൻവരി പുറങ്ങ് ,പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ ,പ്രസംഗിക്കും

വാർത്താ സമ്മേളനത്തിൽ സഹീർ അൻവരി പുറങ്ങ് ,നൗഷാദ് ചെട്ടിപ്പടി ,അനീസ് ഫൈസി മാവണ്ടിയൂർ ,ആസിഫ് വാരാമുറ്റം ,സൈതലവി ഫൈസി ,മുഹമ്മദ് ശമീം ദാരിമി ,റാജിബ് ഫൈസി അരയൻകടപ്പുറം എന്നിവർ പങ്കെടുത്തു .