പരപ്പനങ്ങാടി എസ്‌ഐയെ സ്ഥലമാറ്റണമെന്ന ആവിശ്യവുമായി കോണ്‍ഗ്രസ്സ് യുഡിഎഫ് യോഗത്തില്‍

പരപ്പനങ്ങാടി : എസ്‌ഐയെ സ്ഥലം മാറ്റണമെന്ന് ആവിശ്യവുമായി പരപപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് നേതാക്കള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍.
കഴിഞ്ഞ ദിവസം സിഎച്ച് മന്ദിരത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി പികെ അബ്ദുറബ്ബിനോട് നേതാക്കള്‍ നേരിട്ട് പരാതിപ്പെട്ടത്. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞ ശേഷം സ്ഥലംമാറ്റം നടത്താമെന്ന് ഉറപ്പു ലഭിച്ചതായി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ പല പ്രദേശികനേതാക്കള്‍ക്കും സ്റ്റേഷനില്‍ വച്ച് തിക്താനുഭവും ഉണ്ടായതാണ് ഈ പരാതിക്കു പിന്നിലുള്ള വികാരമെന്നാണ് വിലയിരുുത്തല്‍
എന്നാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മുസ്ലീംലീഗിന്റെ മന്ത്രിയെക്കണ്ട് ഈ ആവിശ്യമുന്നിയി്ച്ചത് ശരിയായില്ല എന്ന വാദവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.