Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ എംബിഎ വിദ്യാര്‍ത്ഥിയെ എസ്‌ഐ ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി അമ്മാവന്റെ കബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ പരപ്പനങ്ങാടി എസഐ റോഡിലും പോലീസ് വാഹനത്തിലും സ്‌റ്റേഷനിലും വച്ച് ക്രൂരമായി...

muhammed safeerപരപ്പനങ്ങാടി : അമ്മാവന്റെ കബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ പരപ്പനങ്ങാടി എസഐ റോഡിലും പോലീസ് വാഹനത്തിലും സ്‌റ്റേഷനിലും വച്ച് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. പരപ്പനങ്ങാടി അഞ്ചപ്പുര കോണിയത്ത് അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഷെഫീര്‍(21) എന്ന എംബിഎ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ധനമേറ്റത്. ഷെഫീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വൈകീട്ട് ഷെഫീറിന്റെ അമ്മാവനായ പാലതത്തിങ്ങള്‍ സ്വദേശി കൊണ്ടാണത്ത് കോയാമുഹാജിയുടെ കബറടക്കം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷെഫീറിനെ അഞ്ചപ്പുര പഴയ അങ്ങാാടിക്ക് സമീപം വച്ച് ജീപ്പിലെത്തിയ എസ്‌ഐ വാഹനത്തിന് വിലങ്ങിട്ട് പിടികൂടി മര്‍ദ്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. കസ്റ്റഡിയിലെടുത്ത് യൂവാവിനെ ജീപ്പിലിട്ടും പോലീസ് സ്റ്റേഷഷനില്‍ വച്ചും മൃഗീയമായി മര്‍ദ്ധിച്ചതായി ഷെരീഫിന്റെ ബന്ധുക്കള്‍ പറഞ്ഞു. മേല്‍പ്പാലത്തിനടുത്ത് വച്ച് പോലീസിനെ ബൈക്കില്‍ കടന്നുപോയ സംഘം തെറി പറഞ്ഞുപോയന്നും അത് താനാണന്ന് തെറ്റിദ്ധരിച്ചാണ് തന്നെ മര്‍ദ്ധിച്ചതെന്നും ഷെഫീറിന്റെ ബന്ധുക്കള്‍ പറഞു.

sameeksha-malabarinews

എന്നാല്‍ ഇരുചക്രവാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യത്തിലറങ്ങിയ ഷെഫീര്‍ അവശനായതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. പരപ്പനങ്ങാടി എസ്‌ഐയുടെ മര്‍ദ്ധനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷെഫീറും കുടുംബവും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!