പരപ്പനങ്ങാടി എസ്‌ഐയെ ആറംഗസംഘം ആക്രമിച്ചു


police2 copyപരപ്പനങ്ങാടി പട്രോളിങ്ങിനിടെ പരപ്പനങ്ങാടി എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെ മദ്യപാനസംഘത്തിന്റെ കയ്യേറ്റം. ആക്രമണത്തില്‍ പരിക്കുപറ്റിയ എസ്‌ഐ ജയനെയും പോലീസ്‌ ഡ്രൈവര്‍ര്‍ അലി അബ്ദുറസാഖിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട്‌ നാലുമണിയോേെട പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചുടലപറമ്പ്‌ മൈതാനിയുടെ പടിഞ്ഞാറു വശത്ത്‌ റോഡരുകില്‍ വാഹനം നിര്‍ത്തിയിട്ട്‌ മദ്യപിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ ആക്രമണം ഉണ്ടായത്‌.

police copyകയ്യേറ്റത്തില്‍ എസ്‌ഐയുടെ യുണിഫോറം കീറുകയും ഡ്രൈവറുടെ നാഭിക്കും വയറ്റത്തും ചവിട്ടേല്‍ക്കുകയും ചെയ്‌തതായി പോലീസ്‌ വിശദീകരിച്ചു. എസ്‌ഐ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ കുടുതല്‍ പോലീസ്‌ സ്ഥലത്തെത്തുകയും അക്രമിികളില്‍ നാലു പേരെ പിടികുടുകയായിരുന്നു. പോലീസ്‌ വരുന്നത്‌ കണ്ട്‌ തൊട്ടടുത്ത വീട്ടില്‍ കയറിയ രണ്ടുപേരെയും കസ്‌റ്റഡിയിലെടുത്‌ിതിട്ടുണ്ട്‌. താനൂര്‍ സ്വദേശികളായ ജബിര്‍, ആസിഫ്‌, ശരഫുദ്ധീന്‍, മുഹമ്മദ്‌ ഉസ്‌മാന്‍ എന്നിവരാണ്‌ പിടിയിലായത്‌. രണ്ടുപേരെ കുടി കിട്ടാനുണ്ട്‌.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ മര്‍ദ്ദിച്ചതിനുമാണ്‌ കേസെടുത്തത്‌.