പരപ്പനങ്ങാടി എസ്‌ഐയെ കയ്യേറ്റം ചെയ്തു

പരപ്പനങ്ങാടി :പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളിയെ കയ്യേറ്റം ചെയ്തതിന് കേസ്. എസ്‌ഐയെ കയ്യേറ്റം ചെയ്ത ചെട്ടപ്പടി ഹെല്‍ത്ത് സെന്റര്‍ സ്വദേശി കാരാട്ട് അയ്യപ്പന്‍കുട്ടി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം നടന്നത്. പോലീസ് വാഹനത്തില്‍ ഒറ്റക്ക് പട്രോളിങ്ങിനിറങ്ങിയ എസ്‌ഐയുമായി ഹെല്‍ത്ത് സെന്ററിന് സമീപം റോഡരികില്‍ വച്ച് അയ്യപ്പന്‍കുട്ടി വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ ഇയാളെ എസ്‌ഐ ടോര്‍്ച്ച് കൊണ്ട് കുത്തിയതായും പറയപ്പെടുന്നു ഇതേ തുടര്‍ന്ന് ഇയാള്‍ എസ്‌ഐക്ക് നേരെ തിരിയുകയായിരുന്നു. പിന്നീട് കൂടതല്‍ പോലീസുമായി സ്ഥലത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും