റൈസിംഗ് അഞ്ചപ്പുര ജേതാക്കള്‍

പരപ്പനങ്ങാടി : പരപ്പനാട് കിക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപിച്ച മൂന്നാമത് അഖിലകേരള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ  റൈസിംഗ് അഞ്ചപ്പുര  ഒന്നാം സ്ഥാനവും ഫ്രണ്ട്സ് മോര്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ജേതാക്കള്‍ക്ക് പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ ട്രോഫികൾ വിതരണം ചെയ്തു. ബധിരക്രിക്കറ്റില്‍ കേരളത്തിന്‍റെ അഭിമാനമായ പി ആർ സുഹൈലിനെയും  പരപ്പനങ്ങാടി മുനിസിപാലിറ്റി യൂത്ത് കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെ ടി അലിഹസ്സനെയും ഉപഹാരം നൽകി ആദരിച്ചു.

ക്ലബ്ബ് പ്രസിഡന്റ്‌ ഹബീബ്, സെക്രട്ടറി റഹീം,  മഹറൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.
.