പരപ്പനങ്ങാടിയില്‍ കടലാക്രമണം തെങ്ങുകള്‍ കടപുഴകി,കടല്‍ഭിത്തി തകര്‍ന്നു

പരപ്പനങ്ങാടി:കനത്ത വേലിയേറ്റത്തെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ കെട്ടുങ്ങല്‍ കടപ്പുറത്ത് നിരവധി തെങ്ങുകള്‍ കടപുഴകി വീഴുകയും കടല്‍ഭിത്തി തകരുകയും ചെയ്തു. ശക്തിയേറിയ കൂറ്റന്‍ തിരമാലകളാണ് കടല്‍ഭിത്തി തല്ലിതകര്‍ത്തത്.

കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ അഴിമുഖത്ത് പതിനഞ്ച് മീറ്റര്‍വരെ കര കടലെടുത്തു.തിരമാലകള്‍ കെട്ടുങ്ങല്‍ പാലത്തിന്‍റെ സംരക്ഷണ ഭിത്തിയില്‍ വന്നിടിക്കുകയാണ്.ഓഖി ചുഴലിക്കാറ്റില്‍ ഇവിടെ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്.കടല്‍ഉള്‍വലിയുന്ന പ്രതിഭാസം ആദ്യമായി ദൃശ്യമായതും ഈഭാഗത്തായിരുന്നു.എന്നാല്‍ മറ്റുഭാഗങ്ങളിലോന്നും കടല്‍ ക്ഷോഭംമൂലം നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ മത്സ്യബന്ധനം തടസ്സപ്പെടുകയോ ചെയ്തിട്ടില്ല.

വേനല്‍കാലങ്ങളില്‍ വേലിയേറ്റം മൂലം കരഭാഗത്തുണ്ടാകാറുള്ള യാമതല എന്നപേരിലുള്ള കടലാക്രമണ മാണ് കെട്ടുങ്ങല്‍ ഭാഗത്തുണ്ടായതെന്നാണ് മത്സ്യതൊഴിലാളികളുടെ വിലയിരുത്തല്‍