പരപ്പനങ്ങാടിയില്‍ കടലിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൽസ്യതൊഴിലാളികൾ രക്ഷപ്പെടുത്തി .

Story dated:Monday October 17th, 2016,11 40:am
sameeksha sameeksha
ഇന്നലെ  കെട്ടുങ്ങൽ അഴിമുഖത്ത്  കടലിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൽസ്യതൊഴിലാളികൾ തോണിയിൽ കരക്കെത്തിക്കുന്നു
ഇന്നലെ കെട്ടുങ്ങൽ അഴിമുഖത്ത് കടലിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൽസ്യതൊഴിലാളികൾ തോണിയിൽ കരക്കെത്തിക്കുന്നു

പരപ്പനങ്ങാടി: കെട്ടുങ്ങൽ അഴിമുഖത്ത് കടലിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൽസ്യതൊഴിലാളികൾ രക്ഷപ്പെടുത്തി .ഇന്നലെ വൈകീട്ട് ആറ് മണിയോടെ പൂരപ്പുഴയിൽ കുളിക്കാനിറങ്ങിയ കോട്ടക്കൽ സ്വദേശി ശബീബാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ മൽസ്യതൊഴിലാളികളുടെ രക്ഷാപ്രര്ത്തനമാണ് യുവാവിന് തുണയായത് .

നീന്തുന്നതിനിടയില് ഒഴുക്കിൽപ്പെട്ട് കടലിലേക്ക് വലിയുകയായിരുന്നു. ഒഴുക്കിനെതിരെ നീന്താൻ കഴിയാതിരുന്ന ശബീബിന്റെ കരച്ചിൽ കേട്ട മൽസ്യതൊഴിലാളികൾ തോണിയിറക്കിയാണ് കടലിൽ നിന്നും കരക്കെത്തിച്ചത്.

ഒഴിവു ദിവസം ചിലവഴിക്കാനായി കെട്ടുങ്ങൽ അഴിമുഖത്തെത്തുന്ന സഞ്ചാരികളായെത്തുന്ന കുട്ടികളടക്കം പലരും കടലിൽ കുളിക്കാനിറങ്ങുന്നതു പതിവ് കാഴ്ചയാണ്. ഇവിടെ എത്തുന്നവർ കടലിലിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും ആരും അത് പാലിക്കാറില്ല.. മാസങ്ങൾക്കു മുമ്പ് ഒഴുക്കിൽപ്പെട്ടു രണ്ടുപേർ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ദിവസേന നിരവധി പേരെത്തുന്ന ഇവിടെ കടലിലിറങ്ങുന്നത് തടയാൻ പോലീസുകാരുടെ സേവനവും ഇവിടെ ഇല്ല എന്നതും ഏറെ പ്രതിഷേധാർഹമാണ്.