പരപ്പനങ്ങാടിയിൽ ശക്തമായ കടലാക്രമണം;ജനം ഭീതിയിൽ

Story dated:Saturday June 25th, 2016,04 23:pm
sameeksha sameeksha

Tanur-Sea-3-copy1പരപ്പനങ്ങാടി :കടലാക്രമണം രൂക്ഷമായതോടെ തീരദേശ മേഖലയിലെ ജനം ഭീതിയിൽ .കരകവിഞ്ഞൊഴുകുന്ന കൂറ്റൻ തിരമാലകൾ കടൽ ഭിത്തിക്ക് മുകളിലൂടെയും ആഞ്ഞടിക്കുകയാണ് .കടലാക്രമണത്തോടൊപ്പം തന്നെ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞുവീശുകയാണ് .കടൽ ഭിത്തിക്ക് മുകളിലൂടെ വരുന്ന കൂറ്റൻ തിരമാല സമീപമുള്ള വീടുകൾക്ക് സമീപത്തേക്കാണ് പതിക്കുന്നത് .കടൽ ഭിത്തിയും കടന്ന് വരുന്ന കടൽ വെള്ളം പുത്തൻകടപ്പുറം ഭാഗത്ത് പുഴ പോലെ ഒഴുകുകയാണ് .ഇവിടെ വർഷങ്ങൾ പഴക്കമുള്ള കടൽഭിത്തി തകർന്നിട്ടുണ്ട് .ടിപ്പുസുല്‍ത്താന്‍റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള പി.പി.മൊയ്തീന്‍ബാവ,നൌഷാദ് പുത്തൻകടപ്പുറം ,പി.പി.സെയ്തലവി,കെ.ടി.അലി,പിപി.കുഞ്ഞാവ,കെ.ലത്തീഫ്,പി.കെ.ഹംസ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

കെട്ടുങ്ങൽ ,ആവിയിൽബീച്ച് ,സദ്ദാംബീച്ച് ,പുത്തൻകടപ്പുറം ,അരയൻ കടപ്പുറം ഒട്ടുമ്മൽ ,ചാപ്പപ്പടി ,അങ്ങാടി ,ആലുങ്ങൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ് . കടൽഭിത്തിയും തകർത്ത് ആഞ്ഞടിക്കുന്ന തിരമാലകൾ കരയിലേക്ക് കയറിയതിനാൽ നിരവധി വീടുകൾ ഭീഷണിയിലാണ്.