Section

malabari-logo-mobile

നാടു കാത്തു കിടന്ന പാലം റോഡ് കാത്തു കിടക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി: നിർമ്മാണം പൂർത്തിയായ പാലം നോക്കു കുത്തിയായി കിടക്കുന്നു. പരപ്പനങ്ങാടി താനൂർ നഗര ങ്ങളുടെ തീരഗതാഗതത്തിന് തുട തുടക്കം കുറിക്കാൻ പതിറ്റാണ...

kettungal palam,parappananagadi copyപരപ്പനങ്ങാടി: നിർമ്മാണം പൂർത്തിയായ പാലം നോക്കു കുത്തിയായി കിടക്കുന്നു. പരപ്പനങ്ങാടി താനൂർ നഗര ങ്ങളുടെ തീരഗതാഗതത്തിന് തുട തുടക്കം കുറിക്കാൻ പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിലാണ് സംസ്ഥാന തീര തുറമുഖ വകുപ്പ് മുപ്പതു കോടി രൂപ ചെലവിൽ കെട്ടുങ്ങൽ അഴിമുഖത്തിന് കുറുകെ പാലം പണിതത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി തുറമുഖ വകുപ്പ് അധികൃതർ സ്ഥലം വിട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തീരദേശ ഗതാഗത സ്വപ്നം സ്വപ്നമായി തന്നെ തുടരുകയാണ്.

പാലത്തിന്റെ തെക്ക് വടക്കായി ഇരു നഗരസഭകളും അപ്റോച് റോഡിന് സ്ഥലം കണ്ടെത്തുന്നതിൽ സമയബന്ധിതമായി ജാഗ്രത കാണിക്കാതിരുന്നതാണ് പാലത്തെ കാഴ്ചവസ്തുവാക്കിയത്. എന്നാൽ താനൂർ നഗരസഭ അതിർത്തിയിലെ നിർദ്ധിഷ്ഠ റോഡ് കടന്നു പോകുന്ന ഭൂമിയിലെ അവകാശികളിൽ നിന്ന് ഈയിടെ സമ്മത പത്രം വാങ്ങുന്ന കാര്യത്തിൽ വിജയം കണ്ടെങ്കിലും പരപ്പനങ്ങാടിയിൽ അനിശ്ചിതത്വം തുടരുകയാണ്. പരപ്പനങ്ങാടി നഗര സഭയാകുന്നതിന് മുമ്പെ അപ്റോച് റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ പ്രദേശത്തെ ഭൂമിക്ക് കണക്കാക്കിയ സെന്റിന് അരലക്ഷം എന്ന സംഖ്യ ഭൂമി യുടെ അവകാശിക്ക് സമ്മതമാവാത്തതിനാലാണ് അനിശ്ചിതത്വം തുടരുന്നതും ജില്ലാ കലക്ടർ ഭൂമിഅക്വസിഷനാവശ്യമായ നടപടി ഉടൻകൈകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി പി സി സാമുവൽ പറഞ്ഞു.

sameeksha-malabarinews

കെട്ടുങ്ങൽ അഴിമുഖത്തിന് അപ്പുറവം ഇപ്പുറവും മുഖാമുഖം നൽക്കുന്ന നൂറു കണക്കിന് തീരദേശ കുടുംബങ്ങൾ പാലം പണി പൂർത്തിയായിട്ടും വിളി പാടകലെയുള്ള സ്ഥലത്തേക്ക് ടൗണിലൂടെ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞുള്ള ദുരിത യാത്ര തുടരുകയാണ്. നിർദ്ധിഷ്ട തീരദേശ ഹൈവേ കൂടി ചുകപ്പ് നട അഴിഞ്ഞു വരുന്ന കാലമുണ്ടായാൽ കെട്ടുങ്ങൽ പാലം അതിന് ഏറെ വേഗത പകരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!