തെരുവ്‌നായ ശല്യം :എസ്.ഡി.പി.ഐ പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി

Story dated:Wednesday September 7th, 2016,06 41:pm
sameeksha sameeksha

SDPI MARCH parappanangadiപരപ്പനങ്ങാടി : എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ്നായക്കല്ല മനുഷ്യ ജീവനാണ് പ്രധാനം എന്ന പ്രമേയത്തിൽ പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

നഗരസഭയിലെ മിക്ക ഭാഗങ്ങളിലും ഭക്ഷണ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് കാരണം തെരുവ് നായകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും അധികൃതർ അലംഭാവം തുടരുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

എസ്.ഡി.പി.ഐ മുൻസിപ്പൽ നേതാവ് നൗഫൽ പുത്തൻകടപ്പുറം മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ നേതാക്കളായ സിദ്ധീഖ് തെക്കേപ്പാട്ട്, ഹമീദ് പരപ്പനങ്ങാടി, ഉമ്മർ ഉള്ളണം, ഉമ്മർ, സിറാജ്, അഷ്‌റഫ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. നഗരസഭയിലെ തെരുവ് നായ ശല്യത്തിനും മാലിന്യത്തിനും പരിഹാരംകാണണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പ്രവർത്തകർ നിവേദനം നൽകി.