പരപ്പനങ്ങാടിയില്‍ വീണ്ടും സ്‌കൂള്‍ യൂണിഫോം വിവാദം

പരപ്പനങ്ങാടി: എസ് എൻ എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ വീണ്ടും യൂണിഫോം വിവാദം: സ്ക്കൂളിലെ പിടിഎ അംഗീകരിച്ച് നടപ്പാക്കി വരുന്ന യൂണിഫോം വസ്ത്ര ഘടനക്ക് ഭിന്നമായി ഒരു പറ്റം വിദ്യാർത്ഥികൾ ഫുൾ കൈ ഷർട്ട് ധരിച്ചെത്തുന്നത് പതിവാക്കിയതിനെതിരെ അധ്യാപകർ സ്വീകരിച്ച ശിക്ഷ നടപടിയാണ് വിവാദമായത്. ഷർട്ട് അഴിപിച്ച് ഹാഫ് സ്ലീവാക്കി വിടുകയായിരുന്നു’ ഫുൾ കൈ വസ്ത്ര ധാരണം മത വിശ്വാസ അവകാശത്തിന്റെ ഭാഗമാണന്ന വാദവുമായി പള്ളി ദറസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാവ് സ്ക്കൂളിലെത്തിയതോടെ വിഷയം എസ് കെ എസ് എസ് എഫ് ഏറ്റെടുക്കുക യായിരുന്നു ‘ രക്ഷിതാക്കളെ വിഷയം അറിയിക്കാതെ വിദ്യാർത്ഥികളുടെ വസ്ത്രം മുറിച്ചുമാറ്റിയ അധ്യാപകരുടെ നടപടിയെ നീതികരിക്കാനാവില്ലന്ന് എസ് കെ എസ് എഫ് നഗരസഭ അടിയന്തിര യോഗം മുന്നറിയിപ്പേകി. നൗഷാദ് ചെട്ടിപ്പടി അദ്ധ്യക്ഷത വഹിച്ചു.

എന്നാൽ യൂണി ഫോo ചട്ടം ലംഘിച്ച് വരുന്ന വിദ്യാർത്ഥികൾക്ക് നിരന്തരം ഉപദേശം നൽകിയിട്ടും യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെയാണ് ഒരു താക്കീ തെന്നോണം ഇത്തരമൊരു ശിക്ഷ നടപടി ഉണ്ടായതെന്നും പിടിഎ കൈകൊള്ളുന്ന പൊതു തീരുമാനം എല്ലാവരും ഉൾകൊള്ളാൻ ബാധ്യസ്ഥരാണന്നും പിടിഎ പ്രസിഡന്റ് പി ഒ റാഫി  പറഞ്ഞു.