പരപ്പനങ്ങാടി അങ്ങാടി സ്‌കൂളിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു .

untitled-1-copyപരപ്പനങ്ങാടി :അങ്ങാടി ബീച്ചിൽ നൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള ജി എം എൽ പി സ്‌കൂളിൽ ഒരു വർഷത്തേക്ക് വിഭാവനം ചെയ്ത വികസന പദ്ധതികളുടെ പ്രൊജക്ട് ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ നിർവ്വഹിച്ചു.

വികസന പദ്ധതികളിൽ ഒന്നാം ഘട്ടമായി പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ സ്റ്റേജ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം എ കെ തങ്ങളും ,ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം ബാങ്ക് ഡയറക്ടർ ആർ സെയ്തലവിയും നിർവ്വഹിച്ചു .

വാർഡ് കൗൺസിലർ സുമംഗലി അധ്യക്ഷയായി.എസ് എം സി ചെയർമാൻ കെ പി ഹസ്കർ പ്രൊജക്ട് ഏറ്റുവാങ്ങി .സ്‌കൂൾ എംബ്ലം പരപ്പനങ്ങാടി എ ഇ ഒ ബാലഗംഗാധരൻ പ്രകാശനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ പി നിസാർ എംബ്ലം ഏറ്റുവാങ്ങി .ബാഡ്ജ് പ്രകാശനം ബാങ്ക് സെക്രട്ടറി എ പി ഹംസയും ,ഐഡിന്റിറ്റി കാർഡ് വിതരണം കൗൺസിലർ ശ്രുതി ബാബുരാജുവും ,കരാട്ടെ പരിശീലന പരിപാടി കൗൺസിലർ ദേവൻ ആലുങ്ങലും,ബാലസഭ,വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ഓടക്കുഴൽ സംസ്ഥാന ജേതാവ് കെ ശ്രീഹരിയും ഉദ്ഘാടനം നിർവ്വഹിച്ചു .എച്ച് എം ടോമി മാത്യു ,ഐ ആർ സി ഗായത്രി ടീച്ചർ ,എം ടി എ പ്രസിഡന്റ് എ ഹാത്തിക്ക ,സ്റ്റാഫ് സെക്രട്ടറി സി കെ അനിത സംസാരിച്ചു .

Related Articles