സ്‌കൂള്‍ കിറ്റ്‌ വിതരണവും കംപ്യൂട്ടര്‍ ലാബ്‌ ഉദ്‌ഘാടനവും.

pgdi kit vitharanam 01പരപ്പനങ്ങാടി :പാലത്തിങ്ങല്‍ എ.എം.യു.പി. സ്‌കൂള്‍ പി..ടി.എ.യും പി.എം.ഇ.എസ്‌. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കൂള്‍ കിറ്റ്‌ വിതരണവും നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനവും പി.കെ. അബ്ദുറബ്ബ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട്‌ എം അബ്ദുറഹീം അധ്യക്ഷത വഹിച്ചു. പി.എം.ഇ.എസ്‌. കമ്മിറ്റി സെക്രട്ടറി പി.വി. ഹാഫിസ്‌ മുഹമ്മദ്‌, സി.പി. ഇബ്രാഹീം, പി.സി.കുട്ടി, ഡോ. വി.പി. ഹാറൂണ്‍ റഷീദ്‌, പി.ഒ. മുഹമ്മദ്‌ നഈം, ഹെഡ്‌മിസ്‌ട്രസ്‌ ജയശ്രീ, സി. അബ്ദുറഹ്‌മാന്‍ കുട്ടി, സി. അബൂബക്കര്‍, എം. നസീര്‍, പി.ടി. അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.