പരപ്പനങ്ങാടിയില്‍ സ്കൂള്‍ ബസ്സില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു  

പരപ്പനങ്ങാടി:നിറയെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ്സില്‍നിന്നു തീഉയര്‍ന്നത് ഭീതിപരത്തി. ചിറമംഗലം എ.എം.എല്‍.പി.സ്കൂള്‍ ബസ്സിന്‍റെ എഞ്ചിനില്‍ നിന്നാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ പുത്തന്‍കടപ്പുറത്ത് വെച്ച് തീഉയര്‍ന്നത്‌. ഡ്രൈവര്‍ പെട്ടെന്ന് ബസ്സ്‌ നിര്‍ത്തി നാല്പതോളം വരുന്ന കുട്ടികളെ പുറത്തിറക്കുയായിരുന്നു.

ചൂട് അനുഭവപ്പെട്ട തോടെ കുട്ടികളും ബഹളം വെക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ഓടി ക്കൂടി വെള്ളമൊഴിച്ചും പൂഴിവാരിഎറിഞ്ഞും ഒരുവീട്ടില്‍നിന്ന് മോട്ടോര്‍ വഴി വെള്ളം പമ്പ് ചെയ്തും തീ അണച്ചതിനാലാണ് ദുരന്തം മഴിമാറിയത്. സ്കൂളില്‍നിന്നും നാല്കി.മി.പിന്നിട്ട ശേഷമാണ്ബസ്സില്‍നിന്നു തീഉയര്‍ന്നത്. പോന്നാക്കാരന്‍ റാഫി,കെ.ടി.അലി,പി.പി.തസിബ്,പി. ഫൈറൂസ് എന്നിവരുടെ നേതൃത്വത്തിലാണ് തീഅണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല.