പരപ്പനങ്ങാടിയില്‍ വാള്‍ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കുരുക്കള്‍ റോഡിന് പടിഞ്ഞാറുവശത്തുള്ള അമ്പാടി നഗര്‍ പ്രദേശത്തുനിന്നും വാള്‍ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരമണിയോടെ റോഡരികിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാള്‍ കണ്ടെത്തിയത്.

നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാളിന് 48 സെന്റീമീറ്റര്‍ നീളമുണ്ട്. കണ്ടെത്തിയ വാള്‍ അധികം പഴക്കമില്ലാത്തതാണ്.

വാള്‍ കണ്ടെടുത്ത പ്രദേശത്ത് കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ സംഘര്‍ഷം നില നില്‍ക്കുന്നതിനാല്‍ പോലീസ് ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.