പരപ്പനങ്ങാടി-കടലുണ്ടി റോഡ് ശോചനീയാവസ്ഥ;കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി-കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിര്‍മാണം നിര്‍ത്തിവെച്ച നാടുകാണി റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.

റോഡ് ഉപരോധം ഡിസിസി ജില്ലാ സെക്രട്ടറി ഒ.രാജന്‍ ഉദ്ഘാടനം ചെയ്തു.  പി ഒ സലാം ,എൻ. പി.ഹംസകോയ, ബി.പി.ഹംസകോയ, സി.വേലായുധൻ, എ.ശ്രീജിത്ത്, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ലത്തീഫ്  ശബ്നം മുരളി, കെ.അബ്ദുൾ ഗഫൂർ തുടങ്ങിയവര്‍ സംസാരിച്ചു

Related Articles