പരപ്പനങ്ങാടി റോഡിലെ കുളങ്ങള്‍ നികത്തി ഗതാഗതയോഗ്യമാക്കുക;മുസ്ലിം യൂത്ത്‌ലീഗ്

പരപ്പനങ്ങാടി: തകര്‍ന്ന പരപ്പനങ്ങാടി കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പില്‍ യൂത്ത്‌ലീഗ് ബഹുജനമാര്‍ച്ച് നടത്തി. പരപ്പനങ്ങാടി പിഡബ്ല്യു ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പി.അലി അധ്യക്ഷത വഹിച്ചു. വി.പി കോയ ഹാജി, കടവത്ത് സൈതലവി, നവാസ് ചിറമംഗലം, ചേക്കാലി റസാക്ക് അസീസ് ഉള്ളണം, തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദ് പി.പി,അയ്യൂബ് മമ്മിക്കകത്ത്, ടി ആര്‍ റസാക്ക്, നിഷാദ് മടപ്പള്ളി, ജംഷീര്‍ ചെട്ടിപ്പടി, സലീം പാലത്തിങ്ങല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related Articles