പരപ്പനങ്ങാടി റോഡിലെ അപകടക്കുഴികള്‍ നികത്തണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ മാര്‍ച്ച്‌

youtth congras pwd  darnnaപരപ്പനങ്ങാടി : കടലുണ്ടി പരപ്പനങ്ങാടി റോഡിൽ രൂപപ്പെട്ടിട്ടുള്ള അപകടക്കുഴികൾ ഉടൻ നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നും കരാറുകാരനും പിഡബ്ല്യുഡിയും തമ്മിലുള്ള അഴിമതിയും ഒത്തുകളിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് പരപ്പനങ്ങാടി പിഡബ്ല്യഡി ഓഫീസിലേക്ക് മാര്ച്ചും ധര്ണയും നടത്തി. റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാര്ച്ചില് നൂറ്കണക്കിനാളുകള് പങ്കെടുത്തു. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ പി ഹംസക്കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷനായി. പി ഒ സലാം ,അനീഷ് പരപ്പനങ്ങാടി ,കെ എം ഭരതൻ ,അബ്ദുൽഗഫൂർ ഐ എൻ ടി യു സി ,പി ആർ വിനോദ് ,ഫൈസൽ കൊടപ്പാളി ,ഷഫീഖ് ഉള്ളണം പ്രസംഗിച്ചു .ഷറഫു കൊടപ്പാളി ,റഫീഖ് കൈറ്റാല ,ജിതേഷ് പാലത്തിങ്ങൽ ,സ്വഫ്‌വാൻ ഉള്ളണം ,ഷൈജൽ പുത്തരിക്കൽ പ്രകടനത്തിന് നേതൃത്വം നൽകി .