കൗണ്‍സിലറെ ഒഴിവാക്കി;പരപ്പനങ്ങാടി കാട്‌പറമ്പ്‌ റോഡിന്‌ രണ്ട്‌ ഉദ്‌ഘാടനം

Story dated:Monday June 13th, 2016,04 13:pm
sameeksha sameeksha

parappananagdi roadപരപ്പനങ്ങാടി:ഒരു റോഡിന്‌ രണ്ട്‌ ഉല്‍ഘാടനം. കഴിഞ്ഞദിവസം കോണ്‍ഗ്രീറ്റ്‌ ചെയ്‌ത പരപ്പനങ്ങാടി കാട്‌പറമ്പ്‌ റോഡിനാണ്‌ ഈ അപൂര്‍വ്വ ഭാഗ്യമുണ്ടായിരിക്കുന്നത്‌. ഈ വാര്‍ഡിലെ കൗണ്‍സിലറായ അഷറഫ്‌ ഷിഫയെ മാറ്റി നിര്‍ത്തി മുന്‍ മന്ത്രിയും സ്ഥലം എംഎല്‍എയുമായ പി കെ അബ്ദുറബ്ബ്‌ ഇന്ന്‌ ഈ റോഡ്‌ ഉല്‍ഘാടനം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ കൗണ്‍സില്‍മാരുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ അഷറഫ്‌ഷിഫ തന്നെ നാട മുറിച്ച്‌ റോഡ്‌ ഉല്‍ഘാടനം ചെയ്യുകയായിരുന്നു. ചടങ്ങില്‍ ജനകീയവികസന മുന്നണി കണ്‍വീനര്‍ നിയാസ്‌ പുളിക്കലകത്ത്‌ സന്നിഹിതനായിരുന്നു.

ഒരു മണിക്കൂറിന്‌ ശേഷം നഗരസഭാ അധ്യക്ഷ ജമീലടീച്ചറുടെ സാനിധ്യത്തില്‍ സ്ഥലം എംഎല്‍ പി കെ അബ്ദുറബ്ബ്‌ റോഡ്‌ വീണ്ടും ഉല്‍ഘാടനം ചെയ്‌തു.

വാര്‍ഡ്‌ കൗണ്‍സിലറെ ചടങ്ങിന്‌ ക്ഷണിച്ചിരുന്നതായി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമീലടീച്ചര്‍ മലബാറി ന്യൂസിനോട്‌ പറഞ്ഞു. എന്നാല്‍ തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും മുന്‍പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭര്‍ത്താവാണ്‌ തന്നോട്‌ റോഡ്‌ ഉല്‍ഘാടനത്തെപ്പറ്റി പറഞ്ഞതെന്നും കൗണ്‍സിലര്‍ അഷറഫ്‌ ഷിഫ പറഞ്ഞു. ജാനധിപത്യമര്യാദകള്‍ കാറ്റില്‍പറത്തി ഈ ഡിവിഷണിലെ കൗണ്‍സിലറായ തന്നെ ക്ഷണിക്കാഞ്ഞതാണ്‌ റോഡ്‌ നേരത്തെ ഉദ്‌ഘാടനം നടത്തി പ്രതിഷേധിച്ചതെന്ന്‌ അഷറഫ്‌ഷിഫ പറഞ്ഞു. കഴിഞ്ഞതവണ ഈ വാര്‍ഡില്‍ നിന്ന്‌ ജയിച്ചത്‌ മുസ്ലിംലീഗിന്റെ പ്രതിനിധിയായ സീനത്ത്‌ ആലിബാപ്പുവായിരുന്നു. എന്നാല്‍ ഇത്തവണ ഇടതുപക്ഷമടങ്ങിയ ജനകീയമുന്നണി ഈ വാര്‍ഡ്‌ തിരിച്ചുപിടിച്ചിരുന്നു.

ഹാര്‍ബര്‍ ഫണ്ടില്‍ നിന്ന്‌ പതിനേഴ്‌ ലക്ഷം ചിലവഴിച്ചാണ്‌ 300 മീറ്ററോളം വരുന്ന ഈ കോണ്‍ഗ്രീറ്റ്‌ റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.