പൊതുസ്ഥലം വൃത്തിയാക്കിയ യുവാക്കള്‍ക്ക്‌ ഡിവൈഎസ്‌പിയുടെ അഭിനന്ദം

parappanangadiപരപ്പനങ്ങാടി: മേല്‍പാലം അപ്രോച്‌ റോഡിലെ പ്ലാസ്റ്റിക്‌ മാലിന്യവും കുറ്റികാടും വെട്ടിത്തെളിച്ച യുവാക്കളെ തിരൂര്‍ ഡിവൈഎസ്‌പി വേണു ഗോപാല്‍ അഭിനന്ദിച്ചു. റോഡിനും റെയില്‍വെ ട്രാക്കിനുമിടയില്‍ കാടുമൂടി്‌ വൃത്തിഹീനമായ സ്ഥലമാണ്‌ കുട്ടികളും യുവാക്കളും അടങ്ങിയ സംഘം വൃത്തിയാക്കിയത്‌.

സാമൂഹ്യദ്രോഹികളുടെയും മദ്യപാനികളുടെയും സൈ്വര്യവിഹാര കേന്ദ്രമായിരുന്നു ഇവിടെ. മയക്കുമരുന്നും മറ്റും ഒളിപ്പിച്ചുവെക്കുവാനും കാട്ടുവള്ളി ചടികള്‍ സാമൂഹ്യവിരുദ്ധര്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്നു. ഒട്ടേറെ മണിപെഴ്‌സുകളും പുതിയ മുക്കുപണ്ട പൊതികളും മദ്യക്കുപ്പികളും കാടുവെട്ടിത്തെളിച്ചപ്പോള്‍ ഇവിടെ നിന്നും കിട്ടിയിരുന്നു. പോലീസ്‌ പിടികൂടിയ മണല്‍ കടത്തിനും മറ്റുമായി ഉപയോഗിച്ച ഒട്ടേറെ തൊണ്ടി വാഹനങ്ങളും ഇവിടെയാണ്‌ കൂട്ടിയിട്ടിരിക്കുന്നത്‌.

ഇതുവഴി കടന്നു പോവുകയായിരുന്ന ഡിവൈഎസ്‌പി ശുചീകരണ പ്രവര്‍ത്തകരെ കണ്ട്‌ വാഹനം നിര്‍ത്തി അഭിനന്ദിക്കുകയായിരുന്നു. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനു നടപടിയെടുക്കുമെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു. പകരം ഈ സ്ഥലത്ത്‌ പൂന്തോട്ടം വെച്ചുപിടിപ്പിച്ചു മനോഹരമാക്കണമെന്ന നിര്‍ദേശവും അദേഹം മ%E