പരപ്പനങ്ങാടിയില്‍ കാറിനുമുകളില്‍ മിനി ഹൈമാസ്റ്റ് തകര്‍ന്നുവീണു

പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് തെരുവുവിളക്ക് തകര്‍ന്നുവീണു. കാറിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കടലുണ്ടി റോഡിലെ അഞ്ചപ്പുരക്കടുത്തെ മിനി ഹൈമാസ്റ്റ് ബള്‍ബാണ് കാറിനുമുകളില്‍ വീണത്.

കഴിഞ്ഞ ദിവസം കടലുണ്ടി റോഡിലെ മറ്റൊരു ഹൈമാസ്റ്റര്‍ ബള്‍ബും റോഡിലേക്ക് തകര്‍ന്ന് വീണിരുന്നു. സമീപത്തുണ്ടായിരുന്ന കാല്‍നടക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ദ്രവിച്ച തെരുവുവിളക്കുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ല സെക്രട്ടറിയും മുനിസിപ്പില്‍ കൗണ്‍സിലറുമായ അശറഫ് ശിഫ ആവശ്യപ്പെട്ടു.