പരപ്പനങ്ങാടി വിവരാവകാശ കൂട്ടായ്മ സെമിനാര്‍ സംഘടിപ്പിക്കുന്നു

Story dated:Saturday April 15th, 2017,06 26:pm
sameeksha

പരപ്പനങ്ങാടി: പരപ്പനങ്ങാടി വിവരാവകാശ കൂട്ടായ്മ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത വിവരാവകാശനിയമം, മനുഷ്യാവകാശ നിയമം, സേവനാവകാശനിയമങ്ങളെ സംബന്ധിച്ച് സാധാരണക്കാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെനിമാനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 16 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെ പരപ്പനങ്ങാടി റെസിഡന്‍സി പാര്‍ക്കില്‍ വെച്ചാണ് സെമിനാര്‍ നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിമുഹമ്മദ് സി കെ, കോയക്കുട്ടി തിരൂര്‍, അബൂബക്കര്‍ പി.കെ, റഹീം തോട്ടത്തില്‍, അസീസ് വി, അഷറഫ് കൈനെറ്റ്, സെമീര്‍ കോണിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.