ഓപ്പറേഷൻ കുബേര നടപ്പിലാക്കിയത് പ്രവാചകഅധ്യാപനം ഉൾകൊണ്ട്: രമേശ് ചെന്നിത്തല

By ഹംസ കടവത്ത്‌ |Story dated:Sunday May 1st, 2016,11 15:am

remeshപരപ്പനങ്ങാടി: പലിശ യുടെ കൊടും ചൂഷണത്തിൽ നിന്നും സമൂഹത്തെ രക്ഷിച്ച മഹാ പ്രവാചകന്റെ അധ്യാപനമാണ് കേരളത്തിൽ ഓപറേഷൻ കുബേര നടപ്പിലാക്കാൻ യു ഡി എഫ് സർക്കാറിനെ പ്രേരിപ്പിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആലുങ്ങൽ കടപ്പുറത്ത് സംഘടിപ്പിച്ച തിരൂരങ്ങാടി മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

യു ഡി എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ഇനി കോൺഗ്രസിൽ തിരിച്ചെടുക്കുന്ന പ്രശ്നമില്ലന്നും വിമത പക്ഷം കോൺഗ്രസ് പ്രവർത്തകർ നിറഞ്ഞു നിൽക്കുന്ന ആലുങ്ങൽ ബീച്ചിൽ രമേശ് ചെന്നിത്തല വിശദമാക്കി. കോൺഗ്രസ് നേതാവ് ബി പി ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ൻ പി – ഹംസക്കോയ, മുനിസിപ്പൽ ചെയർമാൻ എഛ് ഹനീഫ, പി ഒ സലാം, അലി തെക്കെ പാട്ട്, തുടങ്ങിയവർ സംസാരിച്ചു്