പരപ്പനങ്ങാടിയില്‍ മാലിന്യം റോഡരികില്‍ ചീഞ്ഞളിയുന്നു;മഴക്കാല ശുചീകരണം പാഴ്‌വേലയായി

പരപ്പനങ്ങാടി: മഴക്കാല ശുച്ചരികണത്തിനും ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾക്കും നഗരസഭ അനുവദിച്ച ഫണ്ടും പരിപാടികളും വഴിപാടുകളായി മാറുന്നു. ഇരുളിന്റെ മറവിൽ റോഡോരങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ കുന്നുക്കൂടി ചീഞ്ഞു നാറുകയാണ്.

റെയിൽവെ ചാമ്പ്ര കളിലും വഴിയോരങ്ങളിലും കുമിഞ്ഞുകൂടിയ  മാലിന്യങ്ങൾ പ്രധാന റോഡുകളുടെയും നടപ്പാതകളുടെയും സമീപങ്ങളിൽ വരെ ഇടം പിടിക്കാൻ തുടങ്ങി. മഴ തിമർത്തത്തോടെ മാലിന്യങ്ങൾ ചീഞ്ഞുനാറുകയും പലയിടത്തും ദുർഗന്ധവമിക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. പോലീസ് പിടികൂടി വഴിയോരങ്ങളിൽ തള്ളിയ അനധികൃത മണൽ വാഹനങ്ങളടക്കമുള്ള തൊണ്ടിമുതലുകളും സാമൂഹ്യ വിരുദ്ധർക്ക് ഇരുളിന്റെ മറവിൽ  ദുർഗന്ധങ്ങൾ തള്ളാനുള്ള ഇടങ്ങളാണ് .

വിവിധ തരം പനികളും പകർച്ചവ്യാധികളും ജനങ്ങളിൽ കടുത്ത ഭീതി പരത്തിയിട്ടും അധികൃതരുടെ മുന്നറിയിപ്പുകൾക്ക് പുല്ലുവിലയാണ് മാലിന്യ വിഷയത്തിൽ ഔദോഗിക കേന്ദ്രങ്ങളുടെ വരെ പ്രതികരണം. തിരൂർ റോഡോരത്തും മാലിന്യശേഖരങ്ങൾ പരന്നൊഴുകുകയാണ്. അതെ സമയം റോഡോരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചു വരികയാണന്നും റോഡോരത്തെ ശ്രദ്ധയിൽപ്പെട്ട മാലിന്യങ്ങളെല്ലാം എടുത്തു മാറ്റി വരികയാണന്നും നഗരസഭ വൈസ് ചെയർമാൻ എച്ച് ഹനീഫ പറഞ്ഞു. മഴക്കാല ശുചീകരണ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നഗരസഭയിലെ നാൽപ്പത്തിയഞ്ചു വാർഡുകളിലും പതിനയ്യായിരം രൂപ പ്രാഥമിക സാമ്പത്തിക അനുവദിച്ചതായും പല വാർഡുകളിലും മികവുറ്റ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദ്ധേഹം കൂട്ടി ചേർത്തു.

Related Articles