കനത്ത മഴയിൽ വീടിന്‍റെ ചുറ്റു മതിൽ തകർന്നു വീണു

പരപ്പനങ്ങാടി:തുടര്‍ച്ചയായി പെയ്ത കനത്ത മഴയിൽ  ഉള്ളണം താഴത്ത് എടത്തിരുത്തിക്കടവ് റോഡിൽ കുന്നത്തേരി അബ്ദുല്ലയുടെ  വീടിന്‍റെ  ചുറ്റുമതിൽ പൂര്‍ണ്ണമായി തകർന്നുവീണു. ഈ സമയത്ത് പരിസരത്ത് ജനസഞ്ചാരമില്ലാത്തതിനാലാണ് അപകടം ഒഴിവായത്