പരപ്പനങ്ങാടിയില്‍ റെയില്‍യേ സ്റ്റേഷന്‍ വളപ്പിലെ മരത്തിനു തീപിടിച്ചു

unnamed (1)പരപ്പനങ്ങാടി : റെയില്‍യേ സ്റ്റേഷന്‍ വളപ്പിലെ ഉണങ്ങി നിന്ന മരത്തിനു തീപിടിച്ചു. ബുധനാഴ്ച സന്ധ്യയോടെയാണ് റെയില്‍വേ സ്റ്റേഷന് കിഴക്കു ഭാഗത്തുള്ള മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന ഭാഗത്ത് തീ കണ്ടത്.

സാമൂഹിക വന വല്‍ക്കരണത്തിന്റെ ഭാഗമായി റെയില്‍വേ നിരവധി മരങ്ങള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

വഴിയാത്രക്കാരാരോ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് നിഗമനം.