പരപ്പനങ്ങാടിയില്‍ പുതിയ ക്രൈനെത്തി; ഭൂഗർഭ പാതയുടെ പണി പുനരാംഭിച്ചു

By ഹംസ കടവത്ത്‌ |Story dated:Tuesday March 29th, 2016,01 08:pm
sameeksha

parappanangadi under bridge copyപരപ്പനങ്ങാടി: തീവ്ര യജ്ഞ നിർമ്മാണത്തിനിടെ അനിശ്ചിതത്തിലായ പരപ്പനങ്ങാടി റയിൽവെ അടിപാതയുടെ നിർമാണം പുനരാംഭിച്ചു. കഴിഞ്ഞ ദിവസം ക്രൈയിന്‍ കേടായതിനെ തുടർന്നാണ് പൊടുന്നന്നെ പണി സ്തംഭിച്ചത്. പുതിയ ക്രൈയിന്‍ കൊണ്ടുവന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് പണി പുനരാംഭിച്ചത്.

ഒരാഴ്ചക്കകം റെയിൽപാള ത്തിനടയിൽ നേരത്തെ നിർമ്മിച്ചു വെച്ച ഭൂഗർഭ കോൺ ഗ്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കാനാവുമെന്നാണ് കരുതപെടുന്നത്. തീവണ്ടി ഗതാഗതം മുടക്കാതെ സാഹസികവും രാപ്പകൽ ഭേദമന്യെ സമയ നിർണിതവുമായ പ്രവരത്തികളാണ് ചിട്ട പെടുത്തിയിട്ടുള്ളത് ‘ നേരത്തെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നും തടസം നേരിട്ടിരുന്നു.

എത്രയും പെട്ടന്ന് പണി പൂർത്തിയാക്കാനാണ് ശ്രമമെന്നും അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ അപ്പപ്പോൾ തന്നെ പരിഹരിച്ചുട്ടുണ്ടെന്നും നിർമാണത്തിന് നേതത്വം നൽകുന്ന റെയിൽവെ അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനിയർ അബ്ദുൽ അസീസ് പറഞ്ഞു.