Section

malabari-logo-mobile

ഉല്‍ഘാടന൦ കാത്ത് പരപ്പനങ്ങാടി റെയില്‍വെ ഭൂഗര്‍ഭ പാത

HIGHLIGHTS : പരപ്പനങ്ങാടി:രണ്ടുകോടി രൂപ ചിലവില്‍ പണിപൂര്‍ത്തിയായ ടൗണിലെ റെയില്‍വേ ഭൂഗര്‍ഭ പാതയുടെ മേല്‍പുര നിര്‍മാണം പൂര്‍ത്തിയായി .മൂന്നു റെയില്‍വേ ട്രാക്കുകള്...

പരപ്പനങ്ങാടി:രണ്ടുകോടി രൂപ ചിലവില്‍ പണിപൂര്‍ത്തിയായ ടൗണിലെ റെയില്‍വേ ഭൂഗര്‍ഭ പാതയുടെ മേല്‍പുര നിര്‍മാണം പൂര്‍ത്തിയായി .മൂന്നു റെയില്‍വേ ട്രാക്കുകള്‍ക്കടിയിലൂടെ കടന്നു പോകുന്ന മലബാറിലെ തന്നെ പ്രഥമ അടിപ്പാതയാണ് പരപ്പനങ്ങാടിയിലേത്. റെയില്‍വെഗേറ്റ് അടച്ചതോടെ രണ്ടു വില്ലേജുകളിലായി പരന്നു കിടക്കുന്ന സ്ക്കൂളുകള്‍,കോടതികള്‍,പോലീസ്സ് റേഷന്‍,ബാങ്കുകള്‍,സര്‍ക്കാര്‍കാ ര്യാലയങ്ങള്‍,ബസ്സ്സ്റ്റാന്റ്റ് ,നഗരസഭ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ റെയില്‍ മുറിച്ചുകടക്കേണ്ട അവസ്ഥയായിരുന്നു.

നിരവധി മഹാല്ലുകളിലുള്ളവര്‍ മയ്യിത്ത് സംസ്ക്കരിക്കുന്നതിനു ആശ്രയിക്കുന്ന   പനയത്തില്‍പള്ളി ഖബര്സ്ഥാനിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാനും ഏറെ ക്ലേശിക്കേണ്ട അവസ്ഥയും ഉണ്ടായി.

sameeksha-malabarinews

അടിപാതയിലേക്ക് വെള്ളമൊഴുകി എത്താതിരിക്കാന്‍ മേല്‍ല്‍കൂരയുടെ നിര്‍മാണവും അപ്രോച്ച് റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്ത്കഴിയുകയാണ്. മൂന്നു ട്രാക്കുകള്‍ക്ക്  അടിയിലൂടെ കടന്നു പോകുന്നതിനാല്‍ മുപ്പത്തിഎട്ടു മീറ്റര്‍നീളമുണ്ടിതിന് മൂന്നരമീറ്റര്‍വീതിയു,രണ്ടേമുക് കാല്‍മീറ്റര്‍ഉയരവുമുള്ള അടിപ് പാതയിലൂടെ  ഇരുചക്രവാഹനങ്ങള്‍ക്കും  കാല്നടയാത്രക്കാര്‍ക്കുമാണ് സഞ്ചാരം അനുവദിക്കുക. രാവും പകലും പ്രകാശിക്കുന്ന വൈദ്യുതി ബള്‍ബുകളും ക്യാമറകളും സ്ഥാപിക് കുന്നതും നഗരസഭയുടെ സജീവ പരിഗണനയിലാണ് .   പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരപ്പനങ്ങാടിയിയുടെ വികസന രംഗത്തെ നാഴികകല്ലായിമാറും ഈ ഭൂഗര്‍ഭ പാത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!