മുന്ന് വയസ്സുകാരന്‍ കയറിയില്ല പുറപ്പെട്ട ട്രെയിന്‍ അപായചങ്ങല വലിച്ച് നിര്‍ത്തി

trainപരപ്പനങ്ങാടി : ഇളകിയ ട്രെയിന്‍ ഓടി കയറിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരന് കയറാനായില്ല. കുട്ടി ഒപ്പമില്ലന്ന് മനസ്സിലാക്കി യാത്രക്കാര്‍ അപയാചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ചെന്നൈ എഗ്മോര്‍ മംഗലാപുരം എക്‌സ്പ്രസ്സില്‍ കയറാനെത്തിയ പരപ്പനങ്ങാടി സ്വദേശികളായ കുടുംബമാണ് ട്രെയിനില്‍ ഓടി കയറുന്നതിനിടെ കുട്ടിയെ മറന്നത്, കുറച്ചു ദൂരമെത്തിയപ്പോഴാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പമില്ലന്ന് മനസ്സിലായത് ഇതേ തുടര്‍ന്ന് ചങ്ങല വലിക്കുകയായിരുന്നു.

ട്രെയിന്‍ 15 മിനിറ്റോളം ഔട്ടറില്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര തുടര്‍ന്നത്.