പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ്ഫോമിന്നടുത്ത് മരത്തിന് തീപ്പിടിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപം ഉണങ്ങിയ മരത്തിന് തീപ്പിടിച്ചു.രണ്ടു ദിവസമായി പുകഞ്ഞു കൊണ്ടിരുന്ന മരമാണ് കത്തുന്നത്. റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തായി പ്ലാറ്റ് ഫോറത്തിന്റെ തൊട്ടുപിന്നിലാണ് മരത്തിന് തീപ്പിടിച്ചത്. മരത്തിന്റെ ദ്വാരംവീണ ഭാഗത്തുകൂടെയാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്.ഇവിടേയ്ക്ക് ഫയർഎഞ്ചിന് എത്താനാവാത്തത് തീഅണക്കാനുള്ള ശ്രമം ദുഷ്കരമാക്കും. യാത്രക്കാരും പരിസരവാസികളും ഒരു ദിവസം മുമ്പുതന്നെ സ്റ്റേഷൻ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് യാത്രക്കാർ പറഞ്ഞു.