പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത ഉത്ഘാടനത്തിനു മുമ്പ്തന്നെ ഗതാഗതം ആരംഭിച്ചു

parappanangadiപരപ്പനങ്ങാടി: നഗരസഭയിലെ സ്വപ്ന പദ്ധതിയായ ടൗണിലെ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം പുരോഗാമിക്കുകയാണ്.എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ മുമ്പേ തന്നെ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം ആരംഭിച്ചുകഴിഞ്ഞു. രണ്ടുകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പരപ്പനങ്ങടിയുടെ മുഖച്ഛായ മാറ്റാനുതകുന്ന ഈ പദ്ധതി യുടെ മേല്‍കൂര നിര്‍മാണവും വെള്ളകെട്ടു ഒഴിവാക്കാനുള്ള പ്രവര്‍ത്തിയും പൂര്‍ത്തിയായിട്ടില്ല ഓരോകൊടി രൂപവീതമാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും വഹിക്കുന്നത്. വകയിരുത്തിയിട്ടുള്ളത്.

പാളം കുരുക്കിട്ട പാതയിലെ ലെവല്‍ക്രോസ്സിനടിയിലൂടെയാണ് അടിപാതയുടെ ഒരുക്കിയിട്ടുള്ളത്.. കോണ്‍ക്രീറ്റ് ചതുരപ്പെട്ടികള്‍ റെയില്‍വെ ട്രാക്ക് തുരന്നു റെയില്‍പാളങ്ങല്‍ക്കടിയില്‍ സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഒട്ടേറെ മരങ്ങളും വൈദ്യുതി തൂണുകളും പിഴുതു മാറ്റിയിരുന്നു. .ട്രെയിന്‍ ഗതാഗതത്തിന് കാര്യമായ തടസ്സം വരാതെയാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്.

നേരത്തെ ഇവിടെ ഉണ്ടായിരുന്നറെയിവേഗേറ്റ്,മേല്‍പാലംവന്നതോടെറെയിവെകൊട്ടിഅടക്കുകയായിരുന്നു.ഇതുകാരണം കാല്‍നടയാത്രക്കാര്‍ ദുരിതമനുഭവിച്ചുവരികയാണ്.ബസ്സ്റ്റാന്റ്,സ്കൂളുകള്‍,ബാങ്കുകള്‍,കോടതികള്‍,പോലീസ് സ്റ്റേഷന്‍,നഗരസഭാ കാര്യാലയ൦ മറ്റുസര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായി. പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാനും പാലം വഴി ഒരു കി.മി ദൂരം സഞ്ചരിക്കേണ്ട ഗതികേടും വന്നു ചേര്‍ന്നു. തൊണ്ണൂറ്റി അഞ്ച് ശതമാനം പ്രവര്‍ത്തി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.ശേഷിച്ച പണി തീര്‍ന്നാലെ ഉദ്ഘാടനം തീരുമാനിക്കുവാനാകുകയുള്ളൂ.ഇതിനിടക്കാണ് ബൈക്കുകള്‍ അടിപ്പാതയിലൂടെ ചീറിപ്പായുന്നത്.

Related Articles