ചിറമംഗലം ഗെയ്റ്റില്‍ വാഹനങ്ങള്‍ കടന്നുപോകവെ ട്രെയിന്‍ പാഞ്ഞെത്തി

പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വെ ക്രോസില്‍ വന്‍ അപകടം ഒഴിവായി. വെ്ള്ളിയാഴ്ച രാവിലെ പത്ത് മണിയോടൊണ് സംഭവം. ഒരു തീവണ്ടി കടന്നുപോയുടന്‍ വാഹനങ്ങല്‍ക്ക് കടന്നുപോകാന്‍ ഗേറ്റ് മാന്‍ ഗേറ്റ് തുടറന്നുകൊടുക്കുകയും റെയില്‍വേ ഗേറ്റിലുടെ വാഹനങ്ങള്‍ കടുന്നുപോകുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തുനിന്ന് ട്രെയിന്‍ പതിയെ കടന്നുവരികയായിരുന്നു. ട്രെയിന്‍ വരുന്നതു കണ്ട് നാട്ടുകാര്‍ ബഹളം വെക്കുകയും ഗെയിറ്റിലുണ്ടായിരുന്ന വാഹനങ്ങള്‍ പെട്ടന്നു തന്നെ നീക്കം ചെയ്യുകയുമായിരുന്നു.

സംഭവസ്ഥലത്ത് അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിട്ട ശേഷമാണ് വീണ്ടും യാത്ര തുടര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഗെയ്റ്റ് തുറന്ന് കിടക്കുന്നതിനിടെ വന്ന ട്രെയിന്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ മരിച്ചിരുന്നു.

അതെസമയം ട്രെയിന്‍ വരുന്നതിനെപറ്റി സിഗ്നല്‍ ലഭിച്ചിരുന്നില്ലെന്നാണ് ഗെയ്റ്റ് മാന്‍ പറയുന്നത്.