പരപ്പനങ്ങാടി റെയില്‍ അടിപ്പാതയിലുടെയുള്ള ബൈക്ക് യാത്ര തടഞ്ഞു: നേരിയ സംഘര്‍ഷം


പരപ്പനങ്ങാടി : ശനിയാഴ്ച ഉദ്ഘാടനം ചെയ്ത കാല്‍നടയാത്രികര്‍ക്കുള്ള പരപ്പനങ്ങാടി റെയില്‍ അടിപ്പാതയിലുടെ ഇരുചക്രവാഹനങ്ങളുമായെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബൈക്ക് യാത്രികര്‍ തടഞ്ഞവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടതോടെ സ്ഥല്ത്ത് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന നാട്ടുകാര്‍ നടക്കാനുള്ള വഴിമാത്രം ഒഴിവാക്കി കയര്‍ വലിച്ചുകെട്ടി ഇരുചക്രവാഹനങ്ങളുടെ യാത്ര പൂര്‍ണ്ണമായും തടസ്സപ്പെടുത്തി.
ഈ വഴിയിലുടെ ഇന്ന് രാവിലെ ചിലര്‍ അമിതവേഗതില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാല്‍നടയാത്രക്കാരായ സത്രീകളും കുട്ടികളുമടക്കമുള്ളവരെ പലപ്പോഴും തട്ടിമാറ്റിയുള്ള ഇവരുടെ ഡ്രൈവിങ്ങ് കുടിയതോടെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു.

ഈ അടിപ്പാത ആര്‍ക്കൊക്കെ ഉപയോഗിക്കാമെന്ന് അധികാരികള്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാത്തതാമ് പ്രശനങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പ് ഈ വഴിയിലുടെ സഞ്ചരിച്ച പലര്‍ക്കും വാഹനം തട്ടി പരിക്കേല്‍ക്കുക പതിവായിരുന്നു.
ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരമുണ്ടായില്ലങ്കില്‍ വരും ദിവസങ്ങളില്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.