പുതിയകം കുടുംബ സംഗമം നാളെ  

പരപ്പനങ്ങാടി:മലപ്പുറം കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പുരാതന തറവാടായ പുതിയകം കുടുംബത്തിന്‍റെ പ്രഥമ കുടുംബസംഗമം നാളെ(തിങ്കള്) വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പീസ്‌ ഓഡിറ്റോറിയത്തില്‍ പകല്‍ എട്ടിന് ആരംഭിക്കുന്ന സംഗമം എം.വി.ഹംസമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും ആയിരത്തോളം കുടുംബാംഗങ്ങള്‍ പങ്കെടുക്കും.കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. ഇ.പി.അഹമ്മദ്കോയ മരക്കാര്‍ ഹാജി,കെ.കെ.നഹ,ഇ.പി.അബ്ദുറഹിമാ ന്‍ മാസ്റ്റര്‍,കെ.മുഹമ്മദ്കുട്ടിനഹ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.