Section

malabari-logo-mobile

പരപ്പനങ്ങാടി പുത്തന്‍കടപ്പുറം എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു

HIGHLIGHTS : സഫലീകരിക്കുന്നത്‌ നാട്ടുകാരുടെ എട്ടരപതിറ്റാണ്ടായുള്ള ആവിശ്യം പരപ്പനങ്ങാടി എണ്‍പതിലധികം വര്‍ഷമായി പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നിവാസികളുടെ ആവശ്യത്ത...

puthen kadappuramസഫലീകരിക്കുന്നത്‌ നാട്ടുകാരുടെ എട്ടരപതിറ്റാണ്ടായുള്ള ആവിശ്യം
പരപ്പനങ്ങാടി എണ്‍പതിലധികം വര്‍ഷമായി പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നിവാസികളുടെ ആവശ്യത്തിന്‌ സാക്ഷാത്‌ക്കാരം പുത്തന്‍കടപ്പുറം ജിഎല്‍പിസ്‌കൂള്‍ യൂപി സ്‌കൂളായി ഉയര്‍ത്തുന്നു. നാട്ടുകാരനായ വിദ്യാബ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ ശക്തമായ ഇടപെടലാണ്‌ ഈ നേട്ടത്തിന്‌ കാരണം.

പാവപ്പെട്ട മത്സ്യത്തൊഴുലാളികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന ഈ വിദ്യാലയം ഏറെ പരാധനീതക്കിടയില്‍ നില്‍ക്കുമ്പോളും ഏറെ സന്തോഷത്തോടെയാണ്‌ നാട്ടുകാര്‍ ഈ വാര്‍ത്ത സ്വീകരിക്കുന്നത്‌.
2015-16 അധ്യയനവര്‍ഷം മുതല്‍ 5,6 ഡിവിഷനുകള്‍ ആരംഭിക്കുമെന്നും ആവിശ്യമായ അധ്യാപകരുടെ സേവനം അധ്യാപകബാങ്കില്‍ നിന്ന്‌ ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

sameeksha-malabarinews

ഈ സ്‌കൂള്‍ പോലെ പരപ്പനങ്ങാടിയില്‍ അടിയന്തരമായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടേണ്ട സ്‌കൂളുകളിലൊന്നാണ്‌ ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍. ഇവിടെ അഞ്ചാംതരം വരെ നിലവില്‍ ക്ലാസുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!