ഹോളിലാന്‍ഡ് യാത്രക്കാരുടെ സംഗമവും ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും

പരപ്പനങ്ങാടി: ചെമ്മാട് നാഷണല്‍ ടൂര്‍സ് ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ ഇറാഖ്, ഫലസ്തീന്‍,ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര നടത്തിയ ആളുകള്‍ സംഗമിക്കുന്നു. പരപ്പനങ്ങാടി ഡല്‍റ്റാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എച്ച് ഹനീഫ(മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍) സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, വി വി യൂസഫ് ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, ടി എംഹുസൈന്‍ ബാഖവി, ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, താപ്പി അബ്ദുള്ളക്കുട്ടി ഹാജി, ഹാഷിം കോയ തങ്ങള്‍ കൊടുവള്ളി, വി. മോയിമോന്‍ ഹാജി മുക്കം, മരക്കാര്‍ ഹാജി കുറ്റിക്കാട്ടുര്‍, ഇസ്മായില്‍ ആനപ്പാറ, പനന്തറ മുഹമ്മദ് വെങ്ങപ്പള്ളി, സുലൈന്‍മാന്‍ ഹാജി മഞ്ചേരി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ യൂസഫ് ഹാജി, അബ്ദുള്‍ മാലിക്ക്, കടവത്ത് സൈതലവി, മലബാര്‍ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു.