Section

malabari-logo-mobile

മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റശ്രമം പരപ്പനങ്ങാടി പ്രസ്‌ഫോറം പ്രതിഷേധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിലെ മദ്യഷാപ്പിനെതിരെ യൂത്ത്‌ലീഗ് നടത്തിയ സമരത്തിനിടെ മാതൃഭൂമി പത്രത്തിന്റെ പ്രാദേശികലേഖകനെ കയ്യേറ്റം ചെയ്യുകയു...

press fourmപരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിലെ മദ്യഷാപ്പിനെതിരെ യൂത്ത്‌ലീഗ് നടത്തിയ സമരത്തിനിടെ മാതൃഭൂമി പത്രത്തിന്റെ പ്രാദേശികലേഖകനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പരപ്പനങ്ങാടി പ്രസ്‌ഫോറം ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞദിവസം ബീവറേജ് ഔട്ടലെറ്റിന് മുന്നിലേക്ക് യൂത്തിലീഗ ്പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ മദ്യം വാങ്ങാന്‍ ക്യു നിന്നവരെ അടിച്ചോടിച്ചിരുന്നു ഈ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ലേഖകനായ സിപി വല്‍സനെ ചില പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് .
പിന്നീട് ബുധനാഴ്ച നടന്ന ആഹ്ലാദപൊതുയോഗത്തിനിടയില്‍ ഉള്ളണത്ത് ഹര്‍ത്താല്‍ ദിനത്തില്‍ മുഴവന്‍ കടകളും തുറന്ന പ്രവര്‍ത്തിച്ചത് റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രം പരസ്യമായി കത്തിച്ചിരുന്നു.

sameeksha-malabarinews

ഇതില്‍ പ്രതിഷേധിച്ച വെള്ളിയാഴ്ച നടന്ന പ്രസ്സഫോറത്തിന്റെ അടയിന്തര യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിത്.

പ്രസ്സ്‌ഫോറം പ്രസിഡന്റ് എ. അഹമ്മദുണ്ണി, പ്രവീണ്‍ തോട്ടത്തില്‍, ഹംസ കടവത്ത്, സി പി വത്സന്‍,സ്മിത അത്തോളി, ഇഖ്ബാല്‍ മലയില്‍, ബാലന്‍ വള്ളിക്കുന്ന്, നൗഷാദ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!