പരപ്പനങ്ങാടിയിലെ പൂവാലന്‍മാര്‍ ജാഗ്രതൈ !! പിടിവീഴും

poovalan

പരപ്പനങ്ങാടി: സ്‌കൂളുകളും കോളേജുകളും വിടുന്ന സമയത്ത് വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിക്കുന്ന ജോലി ഏറ്റെടുത്ത പൂവലന്‍മാരെ പിടിക്കാന്‍ പരപ്പനങ്ങാടിയില്‍ പോലീസിന്റെ മഫ്ടി സ്‌ക്വാഡ് രംഗത്ത്..

വെള്ളിയാഴ്ച ഇത്തരത്തില്‍ ബൈക്കിലും കാല്‍നടയുമായി എസ്‌കോര്‍ട്ടിങ്ങ് നടത്തിയ ആറു പേരെ പോലീസ് പിടകൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പൂവാലന്‍മാരെ രക്ഷിതാക്കന്‍മാരെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.മുര്‍ഷിദ്(19), അബ്ദുറബ്ബ്(18), മുഹമ്മദ് സജാദ്(23), എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തതായി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി അറിയി്ച്ചു.

എഎസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നടന്ന റെയ്്ഡില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്,ഹൈമാവതി,അനില്‍, അരുണ്‍, റിന്‍ഷാദ് എ്ന്നിവര്‍ പങ്കെടുത്തു.

കോ ഓപ്പറേറ്റീവ് കോളേജ്, ബിഇഎംഎച്ച്എസ്, എസ്എന്‍എംഎച്ചഎസ്, എന്നീ വിദ്യാലയങ്ങളുടെയും ബസ്റ്റാന്‍ഡ് പരിസരത്തും തന്വടിക്കുന്ന പൂവാലന്‍മാര്‍ പലപ്പോഴും പെണ്‍കുട്ടികളോട അശ്ലീലകരമായ കമന്റുകള്‍ പാസ്സാക്കുന്നതും എതിര്‍ക്കുവരോട് തട്ടിക്കയറുന്നതും പതിവ് കാഴ്ചയാണ്.