പരപ്പനങ്ങാടിയില്‍ സംഘര്‍ഷം തുടരുന്നു: ബൈക്കും ഓട്ടോറിക്ഷയും കത്തിച്ചു

പരപ്പനങ്ങാടി : കുറച്ചുദിവസമായി പരപ്പനങ്ങാടിയുടെ തീരപ്രദേശത്ത് ഉണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ഇന്ന് പുലര്‍ച്ചെ  അജ്ഞാതര്‍ ബൈക്കും ഓട്ടോറിക്ഷയും കത്തിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഫിഷറീസ് ആശുപത്രിയക്ക് സമീപത്തെ മുസ്ലീലീഗ് പ്രവര്‍ത്തകനായ പുത്തന്‍കമ്മുവിന്റെ ഹുസൈന്‍ എന്നയാളുടെ ബുള്ളറ്റാണ് അഗ്നിക്കിരയാക്കിയത്. ആവിയില്‍ കടപ്പുറത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ കുന്നുമ്മല്‍ ജാഫറിന്റെ ഓട്ടോറിക്ഷയുമാണ് കത്തിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരപ്പനങ്ങാടി തീരം അശാന്തിയുടെ നിഴലിലാണ്. പോസ്റ്റര്‍ പതിപ്പിക്കുന്നതും കൊടികെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ വലുതാകുകയായിരുന്നു. ഇന്നലെയും മിനിഞ്ഞാന്നുമായി മുസ്ലീംലീഗിന്റെയും സിപിഎമ്മിന്റെയും കൊടികളും തോരണങ്ങളും ഫ്‌ളക്‌സുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ അക്രമമെന്ന് കരുതുന്നു.

സംഭവത്തെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അടിയന്തരമായി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി തീരപ്രദേശത്ത് വീണ്ടും അശാന്തി പടരുന്നു. ഇരുട്ടിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ഗൂഡനീക്കം