പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം;പ്രതി റിമാണ്ടില്‍

Untitled-1 copyപരപ്പനങ്ങാടി: പ്രായപഹൂര്‍ത്തിയാക്ക പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ കാമുകനെ റിമാണ്ട്‌ ചെയ്‌തു. തിരുവമ്പാടി സ്വദേശി മേത്തപറമ്പില്‍ ബാലകൃഷ്‌ണനെയാണ്‌ കോടതി റിമാണ്ട്‌ ചെയ്‌തത്‌. 9ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയാണ്‌ പീഡനത്തിനിരയായത്‌. പാലത്തിങ്ങലെ ക്വാര്‍ട്ടേഴ്‌സില്‍ മാതാവിന്റെ കൂടെ താമസിച്ചുവരികയായിരുന്ന ബാലകൃഷ്‌ണന്‍ പലതവണ പീഢിപ്പിച്ചതായി കുട്ടി ചൈല്‍ഡ്‌ ലൈന്‍ അധികൃതരോടും പോലീസിനും നേരത്തെ മൊഴി നല്‍കിയിരുന്നു.

സ്‌കൂള്‍ സക്രീനിങ്‌ ടെസ്‌റ്റ്‌ എന്ന പേരില്‍ വിദ്യാലയങ്ങളില്‍ നടന്നുവരുന്ന ജുവനൈല്‍ ഹോമിന്റെ കീഴില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതിപ്പെട്ടിയില്‍ എഴുതിയിട്ട കുറിപ്പിലാണ്‌ കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി;രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍