പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിസരം  ശുചീകരിച്ചു

Story dated:Wednesday July 12th, 2017,10 42:am
sameeksha sameeksha

പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ടൗണിലെ വ്യാപാരികളുടെയും ട്രോമോകെയർ വളണ്ടിയർമാരുടെയും ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍  പരിസരം ശുചീകരിച്ചു.  എസ് ഐ. സമീർ  ഉദ്ഘാടനം ചെയ്തു. എം വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.കുഞ്ഞാവാസ് അഷ്‌റഫ്,എ വി വിനോദ്‌കുമാർ,ചുക്കാൻ ഇബ്രാഹിം ഹാജി,സ്റ്റാർ മുനീർ,പി ഒ സലാം,ദിൽദാർ മുജീബ്,ഹരീഷ്,പി ഒ അൻവർ,മർവ റശീദ്,ഷാഹുൽ,ഷിനോജ്,ചെമ്പൻ മൊയ്തീൻകോയ,പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .