സ്‌കൂള്‍ കലോത്സവം;പരപ്പനങ്ങാടിയില്‍ കുട്ടികള്‍ കൂട്ടത്തോടെ തിയ്യേറ്ററില്‍;പിന്നാലെ പോലീസും

പരപ്പനങ്ങാടി: സ്‌കൂളില്‍ പോകാതെ സിനിമകാണാന്‍ കൂട്ടത്തോടെ എത്തിയ വിദ്യാര്‍ത്ഥികള്‍ പെട്ടു. ഇന്ന് മാറ്റ്‌നി ഷോയ്ക്ക് പരപ്പനങ്ങാടിയിലെ ഒരു തിയ്യേറ്ററില്‍ നിന്നാണ് അമ്പതോളം കുട്ടികളെ പോലീസ് പിടിച്ചത്. സമീപത്തെ വിവിധ സ്‌കൂളുകളിലുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍.

സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനാല്‍ അങ്ങോട്ട് പോകാതെ സിനിമകാണാന്‍ കയറിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികളെ ഒരെ സമയം തീയേറ്ററില്‍ കണ്ടതോടെ ആരോ പോലീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ കൊണ്ടു പോവുകയായിരുന്നു. രക്ഷിതാക്കളെത്തിയ ശേഷം കുട്ടികളെ അവര്‍ക്കൊപ്പം വിടും.