പരപ്പനങ്ങാടി സര്‍വീസ് ബാങ്ക് പോലീസ് സ്റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ നല്‍കി

പരപ്പനങ്ങാടി:നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ നല്‍കി.ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് എം.എ.കെ തങ്ങള്‍ എസ്.ഐ.ഷമീറിനു കമ്പ്യൂട്ടര്‍ കൈമാറി.വൈസ് പ്രസിഡന്‍റ് സി.ഇബ്രാഹീംഹാജി,ഡയരക്ടര്‍മാരായ കെ.കെ.നഹ,എ.വി.സദാശിവന്‍,അബ്ദുആലുങ്ങല്‍, ആര്‍.സൈതലവി,കെ.പി.താമികുട്ടി,സി .ജമീല,കെ.ഫൌസിയ,എം.പി.സുലൈഖ,സി ക്രട്ടറി എ.പി.ഹംസ പങ്കെടുത്തു