മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച ഡോക്ടറെ പരപ്പനങ്ങാടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

Untitled-1 copyപരപ്പനങ്ങാടി: മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്ന ഡോക്ടറെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നിലമ്പൂര്‍ തോട്ടേക്കാട്‌ അമരമ്പലം പൊറ്റേമ്മല്‍ മുഹമ്മദ്‌ ഷംസുദ്ധീന്‍(34) ആണ്‌ പിടിയിലായത്‌. ഇയാള്‍ കൊടക്കാട്‌ കൂട്ടുമൂച്ചിയില്‍ ക്ലിനിക്ക്‌ നടത്തി വരികയായിരുന്നു. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എസ്‌ഐ ജിനേഷ്‌ കെ.ജെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഷംസുദ്ധീന്‍ പിടിയിലായത്‌. റഷ്യയില്‍ നിന്നും എംബിബിഎസ്‌ ഡിഗ്രി നേടിയ ഇയാള്‍ ഇന്ത്യയിലോ കേരളത്തിലോ പ്രാക്ടീസ്‌ നടത്താനാവശ്യമായ യോഗ്യതാ സര്‍ട്ടഫിക്കറ്റുകളൊന്നും നേടിയിട്ടില്ല. ആറുമാസമായി ഇയാള്‍ കൂട്ടുമൂച്ചിയില്‍ ക്ലിനിക്ക്‌ നടത്തി വരികയാണ്‌.