പരപ്പനങ്ങാടി പ്ലാനിറ്റോറിയത്തിനും ന്യുകട്ട്‌ ടുറിസം പദ്ധതിക്കും ഒക്ടോബര്‍ ഒന്നിന്‌ തറക്കല്ലിടും

പരപ്പനങ്ങാടി :ഉന്നതവിദ്യഭ്യാസവകുപ്പും കേരളസ്റ്റേറ്റ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി മ്യുസിയവും പരപ്പനങ്ങാടിയില്‍ സ്ഥാപിക്കുന്ന മേഖല ശാസ്‌ത്രകേന്ദ്രത്തിന്റെയും പ്ലാനിറ്റോറിയത്തിനും ശിലാസ്ഥാപനകര്‍മ്മം ഒക്ടോബര്‍ ഒന്നിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പാലത്തിങ്ങല്‍ കീരനെല്ലുര്‍ ന്യൂകട്ടിന്‌ സമീപത്ത്‌ ഇതിനായുള്ള ഭുമി കണ്ടെത്തിക്കഴിഞ്ഞു.
ന്യു കട്ട്‌ ടുറിസം പദ്ധതിയുടെ ശിലാസ്ഥാപനവും അന്നുതന്നെ നിര്‍വ്വഹിക്കും
ഇതിനായുള്ള സാഗതസംഘരൂപീകരണം ചൊവ്വാഴ്‌ച വൈകീട്ട്‌ നാലുമണിക്ക്‌ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടക്കുമെന്ന്‌ വിദ്യഭ്യാസമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.