പരപ്പനങ്ങാടിയില്‍ ബോംബാക്രമണത്തിന് പിന്നില്‍ മതവര്‍ഗ്ഗീയവാദികളെന്ന് സിപിഎം

cpm (1)വിരലടയാള, ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവെടുപ്പിനായെത്തി

പരപ്പനങ്ങാടി :ചൊവ്വാഴ്ച രാത്രിയില്‍ പരപ്പനങ്ങാടിയില്‍ സിപിഎം ലോക്കല്‍കമ്മിറ്റിഓഫീസായ യജ്ഞമൂര്‍ത്തി മന്ദിരത്തിന് നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തിന് പിന്നിലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍. ഇന്ന് ഉച്ചയോടെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരപ്രവര്‍ത്തനം നടത്തുന്ന വര്‍ഗ്ഗീയ പാര്‍ട്ടികളും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില പാര്‍ട്ടികളും ഈ മേഖലയില്‍ നടത്തികൊണ്ടിരിക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ അവസാനത്തേതാണ് ഈ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.പോലീസ് ഈ ആക്രമമണത്തെ ഗൗരവമായി കാണുകയും കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് പിപി വാസുദേവന്‍ ആവിശ്യപ്പെട്ടു
ഇന്നലെ ഇരു ബൈക്കുകളിലായെത്തിയ സംഘമാണ് രാത്രി പത്തര മണിയോടെ പരപ്പനങ്ങാടി പുത്തന്‍പീടികയിലുള്ള യജ്ഞമൂര്‍ത്തി മന്ദിരത്തിനു നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയത്. ബോംബേറില്‍ കെട്ടടത്തിന്റെ ജനലുകള്‍ കത്തി. നാട്ടുകാരും തൊട്ടടുത്ത ഹോട്ടലിലുള്ളവരും ഓടിയെത്തിയാണ് തീയണച്ചത്. ഇതിനിടെ തിരച്ചെത്തിയ സംഘം വീണ്ടും തീയണ്ക്കുന്നവര്‍ക്കെതിരെ പോര്‍വിളി നടത്തിയതായി ദൃഢസാക്ഷികള്‍ പറഞ്ഞു.

ഇന്ന് രാവിലെയോടെ മലപ്പുറത്ത് നിന്ന് സുരേഷിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്്ദ്ധരും തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ നിന്ന് സൈന്റിഫിക് അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പൊട്ടാത്തൊരു ബോംബ് പരിശോധനക്കായി ഇവര്‍ കൊണ്ടു പോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് ബൂധനാഴ്ച വൈകീട്ട് പരപ്പനങ്ങാടിയല്‍ സിപിഎം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം നടത്തി.

പരപ്പനങ്ങാടിയില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മറവില്‍ ബോംബ് ഉപയോഗിച്ച് ആക്രമണമുണ്ടാകുന്നത്. ഇത് നാട്ടുകാരില്‍ ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്‌