ഇടിമിന്നലില്‍ പെട്രോള്‍പമ്പിന്റെ മീറ്റര്‍ബോര്‍ഡ്‌ കത്തി ഒഴിവായത്‌ വന്‍ദുരന്തം

Meterപരപ്പനങ്ങാടി: ഇടിമിന്നലില്‍ പെട്രോള്‍ പമ്പിന്റെ മീറ്റര്‍ ബോര്‍ഡ്‌ തീ പിടിച്ചു. പരപ്പനങ്ങാടി ചിറമംഗലത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ബങ്കിലെ മീറ്ററാണ്‌ കത്തിയത്‌. ഉടനെ തന്നെ ജീവനക്കാരും നാട്ടുകാരും തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി
വ്യാഴാഴ്‌ച രാത്രി എട്ടരമണിയോടെയാണ്‌ സംഭവം. ശക്തമയാ ഇടിമിന്നലില്‍ തൊട്ടടുത്ത വീടിന്റെ മീറ്ററും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്‌.

വിവരമറിഞ്ഞ്‌ പരപ്പനങ്ങാടി പോലീസ്‌ സ്ഥലത്തെത്തി