പരപ്പനങ്ങാടിയില്‍ ജനകീയമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

parappananangdiപരപ്പനങ്ങാടി: ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ മുസ്ലിംലീഗിനെതിരെ രൂപം കൊണ്ട ജനകീയ വികസന മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

നിരവധി പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം പി ബാലന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വികസന മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് അധ്യക്ഷനായിരുന്നു.