വോട്ടര്‍പട്ടികയില്‍ ക്രമക്കേട്‌;പരപ്പനങ്ങാടി പഞ്ചായത്ത്‌ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു

dyfi parappanangadiപരപ്പനങ്ങാടി: തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികിയലെ ക്രമക്കേട്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു. ഡിവൈഎഫ്‌ഐ നെടുവ മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പ്രതിഷേധം നടത്തിയത്‌.

വോട്ടര്‍പ്പട്ടികയില്‍ ഉണ്ടായിട്ടുള്ള അപകാത തിരുത്തണമെന്ന്‌ പ്രവര്‍ത്തകര്‍ ആശ്യപ്പെട്ടു. അതെസമയം പരാതിക്കടിസ്ഥാനമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്ന പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പ്രതിഷേധത്തിന്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ എ പി മുജീബ്‌, എ.ഷിജു, എം ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.